പെരുമഴയിലും തിങ്ങിനിറഞ്ഞ് മലപ്പുറത്തിന്റെ ഗാലറി, കമന്റുമായി സഞ്ജു സാംസൺ; വൈറൽ വിഡിയോ കണ്ടത് 5.6 മില്യൻ പേർ
Activate your premium subscription today ഓൺലൈൻ ഡെസ്ക് Published: October 21, 2025 02:14 PM IST Updated: October 21, 2025 02:46 PM IST 1 minute Read Link Copied മലപ്പുറം∙ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ ഹോം മത്സരത്തിലെ ഗാലറിയുടെ ആവേശം സമൂഹമാധ്യമങ്ങളിലും വൈറൽ. സൂപ്പർ ലീഗ് കേരള ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോ ഇതുവരെ 56 ലക്ഷത്തിലേറെ ആളുകളാണു കണ്ടത്. പെരുമഴയത്തും ആവേശം ഒട്ടും ചോരാതെ മലപ്പുറം എഫ്സിയെ പ്രോത്സാഹിപ്പിക്കുന്ന ആരാധകരുടെ ദൃശ്യങ്ങളാണു ചര്‍ച്ചയാകുന്നത്. ഇതിനൊപ്പം കമന്റേറ്റർ ഷൈജു ദാമോദരന്റെ വാക്കുകൾ കൂടി ചേരുമ്പോൾ ഏതൊരു ആരാധകനും ‘ചാർജാകും.’ കഴിഞ്ഞ ദിവസം നടന്ന മലപ്പുറം എഫ്സി– കാലിക്കറ്റ് എഫ്സി പോരാട്ടത്തിനാണ് ഗാലറി നിറയെ ആരാധകർ ഇരച്ചെത്തിയത്. മത്സരം 3–3 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് താരവും മലപ്പുറം എഫ്സി ടീം ഉടമയുമായ സഞ്ജു സാംസണ്‍, കേരള ബ്ലാസ്റ്റേഴ്സ് മുൻ താരങ്ങളായ ബെർത്തലോമ്യു ഓഗ്ബച്ചെ, കെർവൻസ് ബെൽഫോർട്ട് എന്നിവര്‍ വിഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോൾ നേടിയാണ് മലപ്പുറം അവിസ്മരണീയമായ സമനില സ്വന്തമാക്കിയത്. സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിനായി എയ്റ്റർ ആൽഡലിർ, നിധിൻ മധു, ജോൺ കെന്നഡി എന്നിവരാണ് സ്കോർ ചെയ്തത്. കാലിക്കറ്റിനായി മുഹമ്മദ് അജ്സൽ രണ്ടും പ്രശാന്ത് ഒരു ഗോളും നേടി. മൂന്ന് കളികളിൽ മലപ്പുറത്തിന് അഞ്ചും കാലിക്കറ്റിന് നാലും പോയന്റായി. A post shared by Super League Kerala (@super.league.kerala)
Super League Kerala 2025: Updated Points Table, most goals, after Malappuram FC vs Calicut FC
Take a look at the updated Super League Kerala 2025 points table after the thrilling 3-3 draw between Malappuram FC and Calicut FC.
Malappuram FC play out fiercely contested 3-3 draw against Calicut FC in Malabar Derby in Super League Kerala
Malappuram FC and Calicut FC shared a thrilling 3-3 draw in the Malabar Derby, with late goals sealing the drama in the Super League Kerala .
അവസാന അഞ്ച് മിനിറ്റിൽ രണ്ടു ഗോൾ, കാലിക്കറ്റിനെ സമനിലയിൽ തളച്ച് മലപ്പുറം (3–3)
Activate your premium subscription today മനോരമ ലേഖകൻ Published: October 19, 2025 10:10 PM IST 2 minute Read Link Copied മഞ്ചേരി∙ കനത്ത മഴയിലും ആവേശം ചോരാത്ത കാണികളെയും കളിക്കാരെയും കണ്ട മത്സരത്തിൽ മലപ്പുറം എഫ്സിയും കാലിക്കറ്റ് എഫ്സിയും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോൾ നേടിയാണ് മലപ്പുറം അവിസ്മരണീയ സമനില സ്വന്തമാക്കിയത്. സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിനായി എയ്റ്റർ ആൽഡലിർ, നിധിൻ മധു, ജോൺ കെന്നഡി എന്നിവരാണ് സ്കോർ ചെയ്തത്. കാലിക്കറ്റിനായി മുഹമ്മദ് അജ്സൽ രണ്ടും പ്രശാന്ത് ഒരു ഗോളും നേടി. മൂന്നു കളികളിൽ മലപ്പുറത്തിന് അഞ്ചും കാലിക്കറ്റിന് നാലും പോയിന്റായി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ കാലിക്കറ്റ് ഗോൾ നേടി. അർജന്റീനക്കാരൻ ഫെഡറിക്കോ ഹെർനാൻ ബോസോ എടുത്ത കോർണർ മലപ്പുറം ഗോളി മുഹമ്മദ് അസ്ഹർ തട്ടിത്തെറിപ്പിച്ചു. കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ലഭിച്ചത് മുഹമ്മദ് അജ്സ്‍ലിന്. അണ്ടർ 23 താരത്തിന്റെ കാലിൽ നിന്ന് പറന്ന വോളി മലപ്പുറത്തിന്റെ പോസ്റ്റിൽ കയറി (1-0). പതിനഞ്ചാം മിനിറ്റിൽ അജ്സലിന് വീണ്ടും അവസരം. പക്ഷോ, മലപ്പുറം ഗോളി നെഞ്ചുകൊണ്ട് തടുത്തു. ഇരുപതാം മിനിറ്റിൽ കോഴിക്കോട് ക്യാപ്റ്റൻ പ്രശാന്തിന്റെ മിസ്പാസ് പിടിച്ചെടുത്ത മലപ്പുറത്തിന്റെ ഗനി നിഗം പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോളി ഹജ്മൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ഫക്കുണ്ടോ ഡാനിയലിനെതിരെ പരുക്കൻ അടവ് പുറത്തെടുത്ത കാലിക്കറ്റിന്റെ ജോനാഥൻ പരേരക്ക് മഞ്ഞക്കാർഡ് ലഭിച്ചു. മുപ്പത്തിയെട്ടാം മിനിറ്റിൽ പരുക്കേറ്റ് മടങ്ങിയ അക്ബർ സിദ്ധീഖിന് പകരം മലപ്പുറം അഖിലിനെ കളത്തിലിറക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ കാലിക്കറ്റിന് വീണ്ടും ഗോളവസരം. പക്ഷേ, പ്രശാന്തിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല. ആദ്യപകുതിയുടെ ഇഞ്ചറി സമയത്ത് മലപ്പുറത്തിന്റെ സമനില ഗോൾ വന്നു. ഫക്കുണ്ടോ ഡാനിയലിന്റെ കോർണർ കിക്കിന് മലപ്പുറം നായകൻ എയ്റ്റർ ആൽഡലിർ കൃത്യമായി തലവെച്ചപ്പോൾ പന്ത് കാലിക്കറ്റ് പോസ്റ്റിൽ കയറി (1-1). കനത്തമഴയുടെ അകമ്പടിയോടെ രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ വീണ്ടും കാലിക്കറ്റ് ലീഡെടുത്തു. ഇടതുവിങ്ങിലൂടെ മുന്നേറി സാലിം നൽകിയ ക്രോസ് ഹെഡ്ഡ് ചെയ്ത് പോസ്റ്റിലെത്തിച്ചത് പ്രശാന്ത് (2-1). ആക്രമണം ശക്തമാക്കാൻ മലപ്പുറം റിഷാദ് ഗഫൂർ, ജോൺ കെന്നഡി എന്നിവരെ കൊണ്ടുവന്നു. പ്രശാന്തിന് പകരം കാലിക്കറ്റ് അനികേത് യാദവിനും അവസരം നൽകി. എഴുപത്തിരണ്ടാം മിനിറ്റിൽ കാലിക്കറ്റിന്റെ മൂന്നാം ഗോൾ. മൂന്ന് പ്രതിരോധക്കാരെയും ഗോളിയെയും കബളിപ്പിച്ച് ഗോൾ നേടിയത് മുഹമ്മദ് അജ്സൽ. മത്സരത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ രണ്ടാം ഗോൾ. രണ്ടാം പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും നനഞ്ഞുകുതിർന്ന പിച്ചിൽ സ്കോറിങ് ദുഷ്കരമായി. ഗോളിയില്ലാത്ത പോസ്റ്റിൽ പോലും ഗോളടിക്കാനാവാതെ കളിക്കാർ കുഴഞ്ഞു. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കേ നിധിൻ മധുവും പകരക്കാരൻ കെന്നഡിയും ഗോൾ നേടി മലപ്പുറത്തിന് ആവേശ സമനില സമ്മാനിച്ചു. റോയ് കൃഷ്ണ പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ കെന്നഡി റീബൗണ്ടിലൂടെ ഗോൾ നേടുകയായിരുന്നു (3-3). 22,956 കാണികൾ മത്സരം കാണാനെത്തി. മൂന്നാം റൗണ്ടിലെ അവസാന മത്സരം ഒക്ടോബർ 24ന് നടക്കും. ഫോഴ്‌സ കൊച്ചി എഫ്സിക്ക് കണ്ണൂർ വാരിയേഴ്‌സ് എഫ്സിയാണ് എതിരാളികൾ. പുതുതായി സജ്ജമാക്കിയ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക.
Malappuram FC vs Calicut FC Preview, team news, lineups & prediction | Super League Kerala 2025
The performance of the former Kerala Police goalkeeper, Muhammed Azhar, will be pivotal for Malappuram to resist the consistent attacks of Calicut FC in the derby match. In the Round Two fixture against the Warriors, Azhar stole the show with his brilliant reflex to deny all the attempts made by Kannur to breach the Malappuram net.
‘നിനക്കൊരു തേങ്ങയും കിട്ടാൻ പോണില്ല’, ‘മെഴുകുതിരി ഉരച്ചാൽ ഒന്നും കത്തില്ല’: കൊണ്ടും കൊടുത്തും സഞ്ജുവും ബേസിലും– വിഡിയോ
Activate your premium subscription today ഓൺലൈൻ ഡെസ്ക് Published: October 19, 2025 11:33 AM IST 2 minute Read Link Copied മലപ്പുറം∙ സൂപ്പർ ലീഗ് കേരളയിൽ ഇന്നു മലബാർ ഡെർബി. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നിലവിലെ ചാംപ്യൻമാരായ കാലിക്കറ്റ് എഫ്സി, ഹോം ടീമായ മലപ്പുറം എഫ്സിയെ നേരിടും. മത്സരത്തിനു മുന്നോടിയായി സൂപ്പർ ലീഗ് കേരള, ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോ ആരാധകർ ഏറ്റെടുത്തു. കാലിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസഡറായ നടൻ ബേസിൽ ജോസഫും മലപ്പുറം ടീമിന്റെ ഉടമകളിലൊരാളായ ക്രിക്കറ്റ് താരം സഞ്ജു സാംസണും തമ്മിലുള്ള നർമസംഭാഷണമാണ് വിഡിയോയിലുള്ളത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന സഞ്ജുവിനെ, ബേസിൽ ഫോൺ വിളിക്കുന്നതിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘ഹലോ, ബോൽ’ എന്നു സഞ്ജു പറയുമ്പോൾ, ‘എടാ മോനെ, വിളിച്ചാൽ ഒന്നും കിട്ടുന്നില്ലല്ലോ, ഇങ്ങനെ കളിച്ചു നടക്കുകയാണല്ലേ’ എന്നു ബേസിൽ പറയുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് ഒരു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. ഈ സാലാ കപ്പ് നംദേ (ഈ വർഷം കപ്പ് ഞങ്ങളുടേത്) എന്ന ആർസിബി ആരാധകരുടെ വാചകം ബേസിൽ പറയുമ്പോൾ, ‘നിനക്കൊരു കപ്പും കിട്ടാൻ പോണില്ല, ഒരു തേങ്ങയും കിട്ടാൻ പോണില്ല’ എന്നു സഞ്ജു പറയുന്നു. ‘തീപ്പെട്ടി ഉരച്ചാൽ മെഴുകുതിരി കത്തും, എന്നുവച്ച് മെഴുകുതിരി ഉരച്ചാൽ ഒന്നും കത്തില്ല എന്നു പണ്ടൊരു മഹാൻ പറഞ്ഞത് ഞാൻ ഓർക്കുന്നു’ എന്നാണ് ഇതിനു ബേസിലിന്റെ തഗ് മറുപടി. ‘ചുമ്മാ അതിറുതില്ലേ..’ എന്ന രജനീകാന്തിന്റെ പഞ്ച് ഡയലോഗ് സഞ്ജു പറയുന്നതോടെ വിഡിയോ അവസാനിക്കുന്നു. ∙ ജയം തുടരാൻ മലപ്പുറം, തിരിച്ചുവരവിന് കാലിക്കറ്റ് ഈ സീസണിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന മലപ്പുറം എഫ്സി, അപരാജിത കുതിപ്പ് തുടരാനുള്ള ഉറച്ച ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ കൊച്ചിക്കെതിരെ ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയോട് അടിപതറിയ കാലിക്കറ്റ് എഫ്സിക്ക് ഒരു തിരിച്ചുവരവിനായി ഈ മത്സരം ആവശ്യമാണ്. നിലവിൽ രണ്ടു മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി മലപ്പുറം ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തും മൂന്നു പോയിന്റുള്ള കാലിക്കറ്റ് എഫ്സി നാലാം സ്ഥാനത്തുമാണ്. ഇരുടീമുകൾക്കും പോയിന്റ് പട്ടികയിൽ മുന്നേറാൻ ഈ വിജയം അനിവാര്യമാണ്. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ രണ്ടു തവണയും വിജയം കാലിക്കറ്റ് എഫ്സിക്ക് ഒപ്പമായിരുന്നു. പയ്യനാട് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കാലിക്കറ്റ് ജയിച്ചപ്പോൾ, സ്വന്തം ഹോം ഗ്രൗണ്ടിൽ രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു സീസൺ 1 ജേതാക്കളുടെ വിജയം. കഴിഞ്ഞ സീസണിൽ കാലിക്കറ്റിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഗനി നിഗം ഇത്തവണ മലപ്പുറം നിരയിലാണ് എന്നത് ഈ പോരാട്ടത്തിന്റെ മറ്റൊരു കൗതുകമാണ്. ഈ മത്സരത്തിൽ ഇരു ടീമുകളുടെയും ഗോൾകീപ്പർമാരായ ഹജ്‌മലിന്റെയും (കാലിക്കറ്റ്) അസ്ഹറിന്റെയും (മലപ്പുറം) പ്രകടനം ഏറെ നിർണായകമാകും. സീസണിൽ ഇരുവരും മികച്ച ഫോമിലാണ്. തൃശൂരിനെതിരെയും കൊച്ചിക്കെതിരെയും കോഴിക്കോടിനായി നിർണായക സേവുകൾ നടത്തി ഹജ്മൽ തിളങ്ങിയപ്പോൾ, കണ്ണൂരിനെതിരായ മത്സരത്തിൽ അസ്ഹറായിരുന്നു മലപ്പുറത്തിന്റെ താരം. റോയ് കൃഷ്ണയെയും സെബാസ്റ്റ്യൻ റിങ്കണിനെയും പോലുള്ള പ്രധാന താരങ്ങൾ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ഇരു ടീമിന്റെയും ആരാധകർ പ്രതീക്ഷിക്കുന്നത്. ടൂർണമെന്റിൽ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ കളിക്കളത്തിലെന്നപോലെ ഗാലറികളിലും ആവേശം അണപൊട്ടും.
Thrissur Magic FC script history taming Kombans 0-1 at their fortress in Super League Kerala
Thrissur Magic FC script history with a 1-0 win over at the Chandrasekharan Nair Stadium in the Super League Kerala .
തിരുവനന്തപുരം കൊമ്പൻസിനെയും വീഴ്‌ത്തി തൃശൂർ മാജിക് എഫ്സി; പോയിന്റ് പട്ടികയിൽ ഒന്നാമത്
Activate your premium subscription today ഓൺലൈൻ ഡെസ്ക് Published: October 17, 2025 10:55 PM IST 1 minute Read Link Copied തിരുവനന്തപുരം ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ തൃശൂർ മാജിക് എഫ്സിക്ക് ജയം. തിരുവനന്തപുരം കൊമ്പൻസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തൃശൂർ മാജിക് എഫ്സി തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ബ്രസീൽ താരം മെയ്ൽസൻ ആൽവേസാണ് ഗോൾ നേടിയത്. തൃശൂരിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. കഴിഞ്ഞ മത്സരത്തിൽ തൃശൂർ ഏകപക്ഷീയമായ ഒരു ഗോളിന് കാലിക്കറ്റ് എഫ്‌സിയെ പരാജയപ്പെടുത്തിയിരുന്നു. 3 കളികളിൽ 2 ജയവുമായി 6 പോയിന്റോടെ തൃശൂർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം തോൽവി വഴങ്ങിയ കൊമ്പൻസ് 3 കളികളിൽ ഒരു ജയവുമായി 3 പോയിന്റോടെ 5–ാം സ്ഥാനത്താണ്. മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ കൊമ്പൻസിന്റെ ആക്രമണത്തോടെയായിരുന്നു തുടക്കം. കൊമ്പൻസിന് 10 മിനിറ്റിനുള്ളിൽ മൂന്നു കോർണറുകൾ ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. എട്ടാം മിനിറ്റിൽ കൊമ്പൻസിന്റെ ബ്രസീൽ താരം റൊണാൾഡ് കോസ്റ്റയെ തൃശൂരിന്റെ തേജസ് കൃഷ്ണ ബോക്സിൽ വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. 12 ാം മിനിറ്റിൽ കളിഗതിക്ക് വിപരീതമായി തൃശൂരിന്റെ ഗോൾ. എസ്.കെ.ഫയസിന്റെ കോർണർ കിക്ക് ബോക്സിൽ ഘാനതാരം ഫ്രാൻസിസ് ആഡോ ഹെഡ് ചെയ്തു നൽകിയത് നായകൻ മെയ്ൽസൻ ആൽവേസ് വലയിലെത്തിച്ചു. 23 ാം മിനിറ്റിൽ കൊമ്പൻസിന്റെ അണ്ടർ 23 താരം മുഹമ്മദ് അസ്‌ഹർ ഇടതു വിങിലൂടെ മുന്നേറി രണ്ട് എതിരാളികളെ ഡ്രിബിൾ ചെയ്ത ശേഷം തൊടുത്ത ഷോട്ട് തേജസ് കൃഷ്ണയുടെ മുഖത്ത് തട്ടി പുറത്ത് പോയി. 38 ാം മിനിറ്റിൽ കൊമ്പൻസിന് വീണ്ടും അവസരം. റൊണാൾഡ് മക്കാലിസ്റ്റർ ബോക്സിന് പുറത്ത് നിന്ന് പായിച്ച ഷോട്ട് തൃശൂരിന്റെ അണ്ടർ 23 ഗോൾ കീപ്പർ കമാലുദീൻ രക്ഷപ്പെടുത്തി. ബ്രസീലിയൻ താരങ്ങളായ റൊണാൾഡ് മക്കാലിസ്റ്റർ, പൗലോ വിക്ടർ എന്നിവരെ മുൻനിർത്തി തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയപ്പോൾ കൊമ്പൻസിന് ഹോം ഗ്രൗണ്ടിൽ സീസണിലെ രണ്ടാം തോൽവി.